Sorry, you need to enable JavaScript to visit this website.

ദേശീയ ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പ് ഗുവാഹത്തി ഹൈക്കോടതി സ്റ്റേ ചെയ്തു

ഗുവാഹത്തി - ദേശീയ ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പ് ഗുവാഹത്തി ഹൈക്കോടതി.സ്റ്റേ ചെയ്തു. ദേശീയ ഗുസ്തി ഫെഡറേഷനും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും കായിക മന്ത്രാലയത്തിനും എതിരെ ആസാം ഗുസ്തി ഫെഡറേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഫെഡറേഷന്റെ അഫിലിയേറ്റഡ് അംഗമാകാന്‍ ആസാം ഗുസ്തി ഫെഡറേഷന്‍ സമര്‍പ്പിച്ച അപേക്ഷ സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. അംഗത്വം ലഭിച്ച് തങ്ങളുടെ പ്രതിനിധിയെ ഇലക്ടോറല്‍ കോളേജിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നതുവരെ തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കണം എന്നായിരുന്നു ആസാം ഗുസ്തി ഫെഡറേഷന്‍ ആവശ്യപ്പെട്ടത്. 2014ലെ ദേശീയ റസലിംഗ് ഫെഡറേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി ആസാം ഗുസ്തി ഫെഡറേഷന് അംഗത്വം നല്‍കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. വാദം കേള്‍ക്കുന്നതിനായി അടുത്ത തീയതി തീരുമാനിക്കുന്നത് വരെ തെരഞ്ഞെടുപ്പുമായി മുന്നോട്ടുപോകരുതെന്ന് കായിക മന്ത്രാലയത്തിനോടും ഗുസ്തി ഫെഡറേഷനോടും കോടതി ആവശ്യപ്പെട്ടു.

 

Latest News