Sorry, you need to enable JavaScript to visit this website.

ജിദ്ദ നവോദയ രണ്ടാംഘട്ട ഹജ് വളണ്ടിയർ മീറ്റിന് സമാപനം 

ജിദ്ദ നവോദയ രണ്ടാംഘട്ട ഹജ് വളണ്ടിയർ പരിശീലന മീറ്റ് നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാട് ഉദ്ഘാടനം ചെയ്യുന്നു.

ജിദ്ദ- ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മക്കയിലെത്തിയ തീർഥാടകരെ സഹായിക്കുന്നതിന് വേണ്ടി ജിദ്ദ നവോദയ രണ്ടാംഘട്ട വളണ്ടിയർ പരിശീലന മീറ്റ് സംഘടിപ്പിച്ചു. കോവിഡ് കാലത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് ഹജ് മാറിയത് കൊണ്ടും കൂടുതൽ ഹാജിമാർ എത്തുന്നതു കൊണ്ടും ജിദ്ദ നവോദയ സ്ത്രീകൾ അടക്കമുള്ള കൂടുതൽ വളണ്ടിയർമാരെ രംഗത്തിറക്കി.
രണ്ടാംഘട്ട വളണ്ടിയർ മീറ്റ് ഷറഫിയ ഇംപീരിയൽ ഓഡിറ്റോറിയത്തിൽ നടന്നു. നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാട് ഉദ്ഘാടനം ചെയ്തു. മൊയ്തീൻ കെ.വി അധ്യക്ഷത വഹിച്ചു. വളണ്ടിയർമാർക്കുള്ള പരിശീലന ക്ലാസ് നവോദയ ഹജ് സെൽ കൺവീനർ ഷറഫു കാളികാവ് നൽകി. ആശംസകൾ അർപ്പിച്ചുകൊണ്ട് ജിദ്ദ നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, നവോദയ ട്രഷറർ സി.എം അബ്ദുറഹിമാൻ, നജ റഫീഖ്, നിഷ നൗഫൽ, അനുപമ ബിജുരാജ്, 
ഏരിയ വളണ്ടിയർമാരായ സജീർ കൊല്ലം, മജാ സാഹിബ്, ഇബ്രാഹിം, മുസ്തഫ, അക്ബർ, ബഹാവുദ്ദീൻ എന്നിവർ സംസാരിച്ചു. മക്കയിൽ ഹറം പരിസരത്തും, ഹാജിമാർ താമസിക്കുന്ന അസീസിയ, കുദായ് തുടങ്ങിയ മറ്റു ഇടങ്ങളിലും ഹാജിമാർക്ക് സഹായത്തിനായി നവോദയ വളണ്ടിയർമാരെ വിന്യസിച്ചുവെന്നും നേതാക്കൾ പറഞ്ഞു. മുഹമ്മദ് മേലാറ്റൂർ സ്വാഗതവും ഗഫൂർ കെ.സി നന്ദിയും പറഞ്ഞു.

Latest News