ഇന്ത്യന്‍ മുസ്‌ലിംകളെക്കുറിച്ച് ചോദിച്ച ഒബാമയോട് നിര്‍മല സീതാരാമന്റെ രോഷപ്രകടനം

ന്യൂദല്‍ഹി- ഇന്ത്യന്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മോഡിക്കു മുന്നില്‍ ഉന്നയിക്കുമെന്ന മുന്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ പരാമര്‍ശത്തിനെതിരെ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതരാമന്‍ ആഞ്ഞടിച്ചു. ഒബാമയുടെ ഭരണകാലത്ത് യു.എസ് ആറ് മുസ്‌ലിം രാജ്യങ്ങളില്‍ ബോംബിട്ടെന്ന് അവര്‍ ആരോപിച്ചു.
പ്രധാനമന്ത്രി മോഡി യു.എസില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ മുന്‍ യു.എസ് പ്രസിഡന്റ് ഇന്ത്യന്‍ മുസ്‌ലിംകളെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് 26,000-ല്‍ അധികം ബോംബുകള്‍ ഉപയോഗിച്ച് ആറു മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളാണ് തകര്‍ത്തത്. ഇത്തരം ഒരു വ്യക്തിയുടെ ആരോപണങ്ങളെ ജനങ്ങള്‍ എങ്ങനെ വിശ്വസിക്കുമെന്നും അവര്‍ ചോദിച്ചു.

 

Latest News