Sorry, you need to enable JavaScript to visit this website.

അയാൾ ആറു മുസ്ലിം രാഷ്ട്രങ്ങളിൽ ബോംബിട്ടയാളാണ്; ഒബാമക്കെതിരെ നിർമല സീതാരാമൻ

ന്യൂദൽഹി- ഇന്ത്യയിലെ മുസ്ലിംകളോടുള്ള  സമീപനത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് യു.എസിൽ വാർത്താ സമ്മേളനത്തിൽ പ്രാധാനമന്ത്രി മോഡി നൽകിയ മറുപടി ന്യായീകരിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ.
തെരഞ്ഞെടുപ്പിലെ തോൽവിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും വസ്തുതകളില്ലാത്ത ആരോപണങ്ങളാമ് ഉന്നയിക്കുന്നതെന്ന് അവർ ആരോപിച്ചു.  മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമകെതിരെയും മന്ത്രി ആഞ്ഞടിച്ചു. ആറു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ ബോംബ് വർഷിച്ചത് ഒബാമയുടെ നേതൃത്തിലുള്ള അമേരിക്കൻ ഭരണകൂടമായിരുന്നുവെന്ന് നിർമല സീതാരാമൻ പറഞ്ഞു.
 ഇന്ത്യയിൽ മുസ്ലിംകളും മറ്റു ന്യൂനപകക്ഷങ്ങളും നേരിടുന്ന പ്രശ്നങ്ങൾ ഒബാമ ചൂണ്ടിക്കാട്ടിയിരുന്നു. ഹുസൈൻ ഒബാമ എന്ന് വിളിച്ചാണ് രാജ്യത്തെ ബി.ജെ.പി നേതാക്കൾ ഒബാമയുടെ ആരോപണങ്ങളെ വിമർശിക്കുന്നത്.
സർക്കാർ 'സബ്കാ സാത്ത്, സബ്കാ വികാസ്' തത്വത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ഒരു സമുദായത്തോടും വിവേചനം കാണിക്കുന്നില്ലെന്നും  പ്രധാനമന്ത്രി തന്നെ യുഎസിലെ പത്രസമ്മേളനത്തിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ ആളുകൾ അനാവശ്യ വിഷയങ്ങൾ ചർച്ച ചെയ്യുകയും ഉയർത്തിക്കാട്ടുകയും ചെയ്യുകയാണെന്ന്  സീതാരാമൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ മോഡിക്ക് ലഭിച്ച 13 അവാർഡുകളിൽ ആറെണ്ണവും ഭൂരിപക്ഷം മുസ്ലിംകളുള്ള രാജ്യങ്ങളാണ് നൽകിയതെന്നും അവർ പറഞ്ഞു.  
ക്രമസമാധാനവുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തിൽ ഉന്നയിക്കപ്പെടേണ്ട വിഷയങ്ങളുണ്ട്. അത് പരിപാലിക്കുന്ന ആളുകളുണ്ട്. അടിസ്ഥാന വിവരങ്ങളൊന്നും കൈയിലില്ലാതെ ആരോപണം ഉന്നയിക്കുന്നത് സംഘടിത പ്രചാരണങ്ങളാണെന്നും അവർ ആരോപിച്ചു.

 

Latest News