ലിഫ്റ്റ് ചോദിച്ച് ഓട്ടോയിൽ കയറിയ യുവതിയെ കടന്നുപിടിച്ചു, ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

പാലക്കാട്- ലിഫ്റ്റ് ചോദിച്ച് ഓട്ടോയിൽ കയറിയ നേപ്പാൾ സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച   ഓട്ടോ ഡ്രൈവർ അറസ്റ്റിൽ.  പാലക്കാട് ആനക്കര കാറ്റാടി കടവിലാണ് സംഭവം. യുവതിയുടെ പരാതിയിൽ കുമ്പിടി സ്വദേശി കളപ്പറമ്പിൽ പ്രേമദാസിനെയാണ് തൃത്താല പോലീസ് അറസ്റ്റ് ചെയ്തു.
കുറ്റിപ്പുറത്തേക്ക് ജോലിയാവശ്യത്തിന് പോകുകയായിരുന്ന നേപ്പാൾ സ്വദേശികളായ യുവതികളാണ് ആനക്കരയിൽനിന്ന് നിന്ന് ലിഫ്റ്റ് ചോദിച്ച് ഗുഡ്സ് ഓട്ടോയിൽ കയറിയത്. യാത്രക്കിടെയിൽ ഡ്രൈവർ സ്ത്രീകളിലൊരാളെ കടന്നു പിടിക്കുകയായിരുന്നു.
സ്ത്രീകൾ ബഹളം വെച്ചതോടെ സമീപത്തെ നാട്ടുകാരാണ് ഓട്ടോ തടഞ്ഞ് പോലീസിനെ വിളിച്ചത്.

Latest News