കഴക്കൂട്ടത്ത് യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം; പ്രതി പിടിയില്‍

തിരുവനന്തപുരം- കഴക്കൂട്ടത്ത് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. സംഭവത്തില്‍ ആറ്റിങ്ങല്‍ സ്വദേശിയായ കിരണ്‍ എന്നയാള്‍ പിടിയിലായി. കഴക്കൂട്ടം പോലീസാണ് കിരണിനെ അറസ്റ്റു ചെയ്തത്.
റസ്‌റ്റോറന്റിലെത്തിയ യുവതിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
അഗ്രോ ബസാര്‍ ഗോഡൗണില്‍ വെച്ചാണ് യുവതി ബലാത്സംഗത്തിനിരയായത്. യുവതിയെ അതിക്രൂരമായി മര്‍ദിച്ചതായു പൊലീസ് പറഞ്ഞു. പുലര്‍ച്ചെ രക്ഷപ്പെട്ട യുവതി അയല്‍ക്കാരോട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

 

Latest News