കോഴിക്കോട് - പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ റിമാന്റിൽ. കോഴിക്കോട് ജില്ലയിലെ ചക്കാലക്കൽ
ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനായ നാട്ടിപ്പാറക്കൽ ഖലീലാണ് പോക്‌സോ കേസിൽ റിമാന്റിലായത്. രണ്ട് വർഷമായി അധ്യാപകനായി ജോലി ചെയ്യുന്ന പ്രതിക്കെതിരെ രണ്ട് കേസുകളാണ് എടുത്തത്. ഇത് കൂടാതെയും പരാതികളുണ്ട്. കുന്ദമംഗലം രാംപൊയിൽ സ്വദേശിയാണ് ഖലീൽ. ഒരു കുട്ടിയെ സ്‌കൂളിൽ മുറിക്കുള്ളിൽ വെച്ചും വേറെ ഒരു കുട്ടിയെ വയനാട്ടിൽ കൊണ്ടുപോയും പീഡിപ്പിച്ചുവെന്നാണ് പരാതി.