യുവതിയും കാറും ഒഴുക്കിൽപെട്ടു; സാഹസികമായി രക്ഷപ്പെടുത്തി, വൈറൽ വീഡിയോ

ചാണ്ഡിഗഡ്- പുഴയുടെ തീരത്ത് നിർത്തിയിട്ട കാർ ഒഴുക്കിൽ പെട്ടു. കാറിനകത്തുണ്ടായിരുന്ന സ്ത്രീയെ സാഹസികമായി രക്ഷപ്പെടുത്തി.  വീഡിയോ വൈറലായി. ഹരിയാനയിലാണ് പുഴയ്ക്കു സമീപം നിർത്തിയിട്ട കാർ പെട്ടെന്നുണ്ടായ ശക്തമായ ഒഴുക്കിനെ തുടർന്ന് അപകടത്തിൽപ്പെട്ടത്.   കാറിൽ ഖടക് മൻഗോളിൽ എത്തിയതായിരുന്നു യുവതി. പുഴയുടെ തീരത്താണ് വാഹനം നിർത്തിയിരുന്നത്.
പുഴയിൽ  ക്രമാതീതമായി വെള്ളം ഉയർന്നതോടെ കാർ ഒഴുകിപ്പോയി. രക്ഷപ്പെടുത്തിയ യുവതിയെ പഞ്ച്കുളയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രെയിനുപയോഗിച്ചാണ് വാഹനം ഉയർത്തിയത്.
അതിനിടെ പഞ്ച്കു‌ള സെക്ടർ 27നു അടുത്തുള്ള പുഴ കുറുകെ കടക്കാൻ ശ്രമിച്ച ഏഴുപേർ കുടുങ്ങി. പോലീസും എൻഡിആർഎഫ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.  ദൽഹിയിലും സമീപപ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. പല സംസ്ഥാനങ്ങളിലും കാലവർഷമെത്തി.

Latest News