മാര്‍മല അരുവിയില്‍ മലവെള്ളപ്പാച്ചില്‍;വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി

കോട്ടയം-തീക്കോയി മാര്‍മല അരുവിയില്‍ മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയ ആറ് വിനോദസഞ്ചാരികളേയും രക്ഷപ്പെടുത്തി. പെട്ടെന്ന് വെള്ളം പൊങ്ങിയപ്പോള്‍ പാറയില്‍ കയറിയാണ് ഇവര്‍ രക്ഷപ്പെട്ടത്. വൈകുന്നേരം നാല് മണിയോടെയാണ് വൈക്കം സ്വദേശികളായ സിജിൽ (25), ബെനിറ്റ് (27), മിജിൽ (24), ടോമി (26), അജ്മൽ (27), ജെറിൻ (20) എന്നിവർ അരുവിയിൽ കുടുങ്ങിയത്.

അഗ്‌നിരക്ഷാസേനയും പ്രാദേശിക രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.  രണ്ടുദിവസം മുമ്പ് മാര്‍മല അരുവിയില്‍ വീണ് ബംഗളൂരു സ്വദേശി മരിച്ചിരുന്നു.

 

Latest News