വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ശുചിമുറിയില്‍ കുടുങ്ങിയ യാത്രക്കാരനെ ലോക്ക് മുറിച്ച് പുറത്തിറക്കി

കാസര്‍കോട് - വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ശുചിമുറിയില്‍ കയറി വാതിലടച്ച് കുറ്റിയിട്ട യാത്രക്കാരനെ പുറത്തിറക്കി. ശുചിമുറിയുടെ ലോക്ക് മുറിച്ചാണ് ഇയാളെ പുറത്തിറക്കിയത്. ഇയാള്‍  മന:പൂര്‍വ്വം വാതില്‍ അടച്ച് കുറ്റിയിടുകയായിരുന്നുവെന്നാണ് സൂചന. റെയില്‍വേ പോലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്. മുംബൈ സ്വദേശിയാണെന്ന് മാത്രമാണ് ഇയാള്‍ പറയുന്നത്. മറ്റ് ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയുന്നില്ല.  കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ട്രെയിനിലാണ് ഇയാള്‍ ശുചിമുറിയില്‍ കടന്ന് വാതിലടച്ചത്. കാസര്‍കോട് നിന്നാണ് ഇയാള്‍ ട്രെയിനിലെ ശുചി മുറിയില്‍ കയറിയത്. ഏറെ നേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി വാതില്‍ തുറക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അതിന് കഴിഞ്ഞില്ല. യാത്രക്കാരന്‍ ടിക്കറ്റ് എടുത്തിട്ടില്ലെന്നാണ് വിവരം.

 

Latest News