Sorry, you need to enable JavaScript to visit this website.

കെ.എം.സി.സി പ്രീമിയർ ട്രോഫി ലോഗോ പ്രകാശനം ചെയ്തു

അസീർ-കെ.എം.സി.സി ഖമീസ് സെൻട്രൽ കമ്മിറ്റി ബലിപെരുന്നാൾ ദിവസം സംഘടിപ്പിക്കുന്ന   മന്തി അൽ ജസീറ ട്രോഫിക്കുവേണ്ടിയുള്ള പ്രീമിയർ ട്രോഫി 2023  ലോഗോ പ്രകാശനം ചെയ്തു . മന്തി അൽ ജസീറ മാനേജിങ് ഡയറക്ടർ  മുഹമ്മദ് കുട്ടി ചേറൂർ, ബഷീർ മുന്നിയൂർ , ജലീൽ കാവന്നൂർ ,മുഹമ്മദ് കുട്ടി മത്താപ്പുഴ , മുഹമ്മദ് ഖാസിം  എന്നിവർ ചേർന്നാണ് ലോഗോ പ്രകാശനം ചെയ്തത്.  പ്രീമിയർ സോക്കർ 2023  കൺവെൻഷനിൽ ബഷീർ മുന്നിയൂർ അധ്യക്ഷത വഹിച്ചു , മുഹമ്മദ് കുട്ടി മാതാപ്പുഴ ഉദ്ഘാടനം ചെയ്തു. ജലീൽ കാവന്നൂർ , മുഹമ്മദ് കുട്ടി ചേറൂർ ,സിറാജ് വഴനാട് ,മൊയ്തീൻ കട്ടുപ്പാറ , ഉസ്മാൻ കിളിയമണ്ണിൽ ,സലിം പന്താരങ്ങാടി, ഇബ്രാഹിം പട്ടാമ്പി , കാസിം തരീബ്‌ എന്നിവർ സംസാരിച്ചു.

 

Latest News