Sorry, you need to enable JavaScript to visit this website.

ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ദ നൈൽ മോഡിക്ക് സമ്മാനിച്ചു

കയ്റോ- ഈജിപ്ത് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ദ നൈൽ ബഹുമതി സമ്മാനിച്ച് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി. 1997നു ശേഷം ഈജിപ്ത് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോഡി. ഈജിപ്ത് പ്രസിഡന്റിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മോഡി ഈജിപ്ത് സന്ദർശിച്ചത്.

ഈജിപ്ത് തലസ്ഥാനത്ത്  പതിനൊന്നാം നൂറ്റാണ്ടിൽ പണിത  അൽ ഹക്കീം മസ്ജിദ് മോഡി സന്ദർശിച്ചു. മസ്ജിദിന്റെ നവീകരണം അടുത്തിടെയാണ് പൂർത്തിയായത്.  മസ്ജിദ് മുഴുവൻ പ്രധാനമന്ത്രി ചുറ്റിനടന്നു കണ്ടു. കയ്റോയിലെ പഴക്കം ചെന്ന മസ്ജിദുകളിൽ നാലാമത്തേതാണ് അൽഹക്കീം. 13,560 സ്ക്വയർമീറ്ററാണ് പള്ളിയുടെ വിസ്തൃതി.

Latest News