കാനഡയിലേക്ക് പറക്കാനുള്ള മലയാളികളുടെ മോഹം മുതലാക്കി മുംബൈയിലെ സഹോദരങ്ങള്‍ തട്ടിയത് കോടികള്‍

തൃശൂര്‍ - കാനഡയിലേക്ക് തൊഴില്‍ തേടി പോകാനുള്ള മലയാളികളുടെ മോഹം തിരിച്ചറിഞ്ഞ മുംബൈയിലെ സഹോദരങ്ങള്‍ തട്ടിയത് കോടികള്‍. തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നായി നിരവധി പേരെയാണ് ഇവര്‍ കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് പറ്റിച്ചത്. നിലവില്‍ 18 പേര്‍ ഇവരുടെ തട്ടിപ്പിനിരയായതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. 6 ലക്ഷം മുതല്‍ 12 ലക്ഷം വരെയാണ് ഇവര്‍ ഓരോരുത്തരില്‍ നിന്നും ഈടാക്കിയത്. തട്ടിപ്പിനിരയാവരുടെ പരാതിയില്‍ മുംബൈ സ്വദേശികളും സഹോദരങ്ങളുമായ ജിജോ വില്‍ഫ്രഡ് ക്രൂയിസ്, ജൂലിയസ് വില്‍ഫ്രഡ് ക്രൂയിസ് എന്നിവരെ ഡല്‍ഹിയില്‍ നിന്നാണ് അന്തിക്കാട് പോലീസ് പിടികൂടിയത്. അന്തിക്കാട് സ്വദേശിയായ ബിജി നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. ഇനിയും കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

 

Latest News