Sorry, you need to enable JavaScript to visit this website.

ആരോഗ്യ പ്രശ്‌നങ്ങളുണ്ട്, നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് വ്യാജ രേഖാ കേസിലെ പ്രതി വിദ്യ

കാസര്‍കോട് - ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ നാളെ പോലിസിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് വ്യാജ രേഖാ കേസിലെ പ്രതി വിദ്യ. കരിന്തളം കോളേജില്‍ വ്യാജ രേഖയുടെ അടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ച്വററായി വിദ്യ ജോലി സമ്പാദിച്ചിരുന്നു. പാലക്കാട്ടെ അട്ടപ്പാടി കോളേജില്‍ അഭിമുഖത്തിന് ചെന്നപ്പോഴാണ് മഹാരാജാസ് കോളേജിന്റെ പേരിലുള്ള പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതും വിദ്യ അറസ്റ്റിലായതും. ഇതേ വ്യാജ രേഖ കാണിച്ചാണ് കരിന്തളം കോളേജില്‍ അധ്യപികയായി ജോലി ലഭിച്ചതെന്ന് കണ്ടെത്തിയതോടെയാണ് വിദ്യയക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തത്. പാലക്കാട്ടെ കേസില്‍ റിമാന്‍ഡിലായിരുന്ന വിദ്യയ്ക്ക് ജാമ്യം ലഭിച്ചതോടെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നീലേശ്വരം പോലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നാളെ ഹാജരാകാനാകില്ലെന്ന് വിദ്യ അറിയിച്ചിരിക്കുന്നത്. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ചൊവ്വാഴ്ച ഹാജരാകുമെന്നും പോലീസിനെ വിദ്യ അറിയിച്ചു.

 

Latest News