Sorry, you need to enable JavaScript to visit this website.

ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈ.എസ്. ശര്‍മ്മിള കോണ്‍ഗ്രസിലേക്ക്

അമരാവതി - ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയും വൈ.എസ്.ആര്‍ തെലങ്കാന പാര്‍ട്ടി നേതാവുമായ  വൈ.എസ് ശര്‍മിള കോണ്‍ഗ്രസിലേക്ക്. ശര്‍മിളയുടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കും. ജൂലായ്  എട്ടിനാണ് ലയന സമ്മേളനം നടക്കുക.. ലയനം സ്ംബന്ധിച്ച അവസാനവട്ട ചര്‍ച്ചകള്‍ക്കായി വ്യാഴാഴ്ച ശര്‍മിള ദല്‍ഹിയിലെത്തി സോണിയാഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ കാണും. കഴിഞ്ഞ മെയ് 29 ന് ശര്‍മിള ബെംഗളൂരുവിലെത്തി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായി ചര്‍ച്ച നടത്തിയിരുന്നു. പിന്നീട് പലതവണ ചര്‍ച്ചകള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ സീറ്റും ആന്ധ്രയിലെ പാര്‍ട്ടി തലപ്പത്ത് നിര്‍ണായക സ്ഥാനവും നല്‍കാമെന്നാണു കോണ്‍ഗ്രസ് ശര്‍മിളയ്ക്ക് നല്‍കിയിരിക്കുന്ന വാഗ്ദാനം. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആന്ധ്രാ കോണ്‍ഗ്രസിന്റെ നേതൃത്വം ശര്‍മിളയെ ഏല്‍പ്പിച്ചേക്കുമെന്നും സൂചനയുണ്ട്.

 

Latest News