വര്‍ക്കലയില്‍ ടൂറിസ്റ്റ് 50 അടി  താഴ്ചയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു 

വര്‍ക്കല-വര്‍ക്കല ഹെലിപ്പാടിന് സമീപമുള്ള ക്‌ളിഫില്‍ നിന്ന് 50 അടിയോളം താഴ്ചയിലേയ്ക്ക് വിനോദ സഞ്ചാരി വീണു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. തമിഴ്നാട് സ്വദേശിയായ സതീഷ് (30) ആണ് അപകടത്തില്‍പ്പെട്ടത്. സതീഷും സഹോദരന്‍ വെങ്കിടേഷും മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഇന്നലെയാണ് വര്‍ക്കലയിലെത്തിയത്. ക്‌ളിഫ് കുന്നിന് മുകളിലൂടെ നടക്കവേ കാല്‍വഴുതി സതീഷ് താഴേയ്ക്ക് വീഴുകയായിരുന്നു. ഇതുകണ്ട് വെങ്കിടേഷും സുഹൃത്തുക്കളും ബഹളംവച്ചതോടെ ടൂറിസം പോലീസ് സ്ഥലത്തെത്തി. പിന്നാലെ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയുമായിരുന്നു. സതീഷിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തിരിക്കുകയാണ്. സതീഷിന് നട്ടെലിന് അടക്കം ഗുരുതര പരിക്കേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
 

Latest News