Sorry, you need to enable JavaScript to visit this website.

ന​ഗരസഭയുടെ ഫേസ് ബുക്ക് പേജിൽ‌ അശ്ലീല വീഡിയോകൾ; അന്വേഷണം തുടങ്ങി

ലഖ്നൗ- ഉത്തർപ്രദേശിലെ വാരണാസി നഗർ ന​ഗരസഭയുടെ ഫേസ് ബുക്ക് പേജിൽ അശ്ലീല വീഡിയോകൾ പോസ്റ്റ് ചെയ്ത സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ന​ഗരസഭാ അധികൃതർ പറഞ്ഞു. പേജിൽ  അനാവശ്യ ഉള്ളടക്കം പോസ്റ്റ്  ചെയ്ത അജ്ഞാതർക്കെതിരെയാണ് എഫ്‌ഐആർ ഫയൽ ചെയ്തതെന്ന് വാരണാസി നഗർ ന​ഗരസഭ ട്വിറ്ററിൽ അറിയിച്ചു.  ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത അശ്ലീല വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കുറ്റവാളികൾക്കെതിരെ നിയമപരമായ നിയമനടപടി സ്വീകരിക്കുമെന്ന് ന​ഗരസബ  ട്വീറ്റിൽ പറഞ്ഞു.

Latest News