ഹൈദരബാദ്- മദ്യലഹരിയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ യുവതി അടിച്ചുകൊന്നു. രാജേന്ദ്രനഗറില്‍ നടന്ന സംഭവത്തില്‍ 46കാരനായ ശ്രീനിവാസ് ആണ് കൊല്ലപ്പെട്ടത്. സെക്യൂരിറ്റി ജീവനക്കാരനാണ് ഇയാള്‍.
വീടിനുമുന്നില്‍ ഉറങ്ങുകയായിരുന്ന 45കാരിയാണ് ശ്രീനിവാസിനെ സ്വയം രക്ഷയ്ക്കായി കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. അക്രമിയില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് പൈപ്പ് കൊണ്ട് അടിക്കുകയും ശ്രീനിവാസന്റെ സ്വകാര്യഭാഗത്ത് ചവിട്ടുകയും മര്‍ദ്ദിക്കുകയുമായിരുന്നു. യുവതിയുടെ ഭര്‍ത്താവും മദ്യലഹരിയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
കൊല്ലപ്പെട്ട ശ്രീനിവാസിന്റെ കുടുംബത്തിന്റെ പരാതിയില്‍ യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.