Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാതിവഴിയിൽ ട്രെയിൻ നിർത്തി ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി

പാലക്കാട്- ഡ്യൂട്ടിക്കിടെ ട്രെയിൻ നിർത്തി ലോക്കോ പൈലറ്റ് ഇ‌റങ്ങിപ്പോയി.  യശ്വന്ത്പുർ -കണ്ണൂർ എക്സ്​പ്രസാണ് വാളയാർ സ്റ്റേഷനിൽ നിർത്തിയ ശേഷം  ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയത്. യാത്രക്കാരുടെ പ്രതിഷേധത്തിനിടെ രണ്ടര മണിക്കൂറിനു ശേഷം മറ്റൊരു ലോക്കോ പൈലറ്റ് എത്തിയാണ് സർവിസ് പുനരാരംഭിച്ചത്.
പാലക്കാട് സ്റ്റോപ് ഉണ്ടെന്നിരിക്കേ അതിന് മുമ്പേ സ്റ്റോപ്പില്ലാത്ത വാളയാറിലാണ് ട്രെയിൻ നിർത്തി ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയത്. യാത്രക്കാർ വാളയാർ റെയിൽവേ സ്റ്റേഷനിൽ അന്വേഷിച്ചെങ്കിലും മറുപടി ലഭിച്ചില്ല.  ഡ്യൂട്ടി സമയം കഴിഞ്ഞപ്പോൾ ലോകോ പൈലറ്റ് ഇറങ്ങിപ്പോയതാണെന്ന പ്രചാരണത്തെ തുടർന്ന് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ പരാതി രേഖപ്പെടുത്തി.
അതിനിടെ ലോക്കോ  പൈലറ്റ് ശാരീരിക അസ്വാസ്ഥ്യം കാരണമാണ് ​ട്രെയിൻ നിർത്തി പോയതെന്ന റെയിൽവേ അധികൃതർ വിശദീകരിച്ചു. ഒടുവിൽ രാവിലെ 8.30ഓടെ പുതിയ ജീവനക്കാരൻ എത്തി യാത്ര പുനരാരംഭിക്കുകയായിരുന്നു.
എക്സ്പ്രസ് ആണെങ്കിലും അൽപകാലമായി മറ്റ് ട്രെയിനുകൾക്കായി പിടിച്ചിട്ട് സ്ഥിരം അര മണിക്കൂറിലേറെ വൈകിയോടുന്ന ട്രെയിനാണ് ബംഗളൂരു- യശ്വന്ത്പുർ എക്സ്പ്രസ്. രാവിലെ 8.30ന് എത്തേണ്ട ട്രെയിൻ കണ്ണൂരിലെത്താൻ 9.30 എങ്കിലും ആവാറുണ്ട്.

 

Latest News