Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എം.എൽ.എമാർക്ക് ക്ലാസെടുക്കാൻ മതനേതാക്കൾ; കർണാടക സ്പീക്കർ യു.ടി.ഖാദർ വിവാദത്തിൽ

ബം​ഗളൂരു- കർണാടകയിൽ   പുതുതായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭാ സാമാജികർക്ക് പ്രചോദനമേകുന്ന പ്രഭാഷണങ്ങൾ നടത്താൻ മതനേതാക്കളെ ക്ഷണിക്കാനുള്ള നിയമസഭാ സ്പീക്കർ യു ടി ഖാദറിന്റെ തീരുമാനം വിവാദത്തിൽ.   രാജ്യസഭാംഗവും ധർമ്മസ്ഥല ക്ഷേത്രം ട്രസ്റ്റിയുമായ വീരേന്ദ്ര ഹെഗ്ഗഡെ, ആർട്ട് ഓഫ് ലിവിംഗ് സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കർ എന്നിവർ ക്ഷണിതാക്കളിൽ ഉൾപ്പെടുമെന്ന് ഖാദർ നേരത്തെ പറഞ്ഞിരുന്നു. ഈ നീക്കത്തെ സിവിലിയൻ കൂട്ടായ്മയായ ജാഗ്രത നാഗരിക കർണാടക അപലപിച്ചു. എം.എൽ.എമാരെ ബോധവൽക്കരിക്കേണ്ടത് മതമൂല്യങ്ങളെക്കുറിച്ചല്ലെന്നും സാമൂഹിക നീതി, ജനാധിപത്യം, ഭരണഘടനാ മൂല്യങ്ങൾ, മതനിരപേക്ഷത എന്നിവയെക്കുറിച്ചാണെന്നും കൂട്ടായ്മ പറഞ്ഞു.  ‌
വർഗീയ നയങ്ങളുടെ വക്താക്കളെയും വിവാദ വ്യക്തികളെയുമാണ് ക്ഷണിച്ചിരിക്കുന്നത്. ഇത്തരം പ്രഭാഷകർ പുതിയ നിയമസഭാ സാമാജികർക്ക് നൽകാനാകുന്ന മാതൃകയെക്കുറിച്ച് ആശങ്കയുണ്ട്. എംഎൽഎമാർ ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കണം. വർഗീയ രാഷ്ട്രീയത്തിൽ ഏർപ്പെട്ട   ബിജെപിയെ സംസ്ഥാനത്തെ ജനങ്ങൾ തൂത്തെറിഞ്ഞതും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ അവർ വോട്ട് ചെയ്തതും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.  
ആക്ടിവിസ്റ്റ് കെ.എസ് വിമല, എഴുത്തുകാരായ എസ് ജി സിദ്ധരാമയ്യ, കെ മരുളസിദ്ദപ്പ, അക്കാദമിക് വിദഗ്ധൻ രാജേന്ദ്ര ചെന്നി എന്നിവരുൾപ്പെടെയുള്ള വ്യക്തികൾ പ്രസ്താവനയിൽ ഒപ്പുവച്ചു. ജൂൺ 26 മുതൽ ജൂൺ 29 വരെയാണു എം.എൽ.എമാർക്ക് പരിശീലന പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർക്കുള്ള പരിശീലന പരിപാടിയിൽ  എച്ച്‌കെ പാട്ടീൽ, ബി എൽ ശങ്കർ, ടിബി ജയചന്ദ്ര, കൃഷ്ണ ബൈരഗൗഡ, മുക്യമന്ത്രി ചന്ദ്രു, സിദ്ധരാമയ്യ, ബി എസ് യെദ്യൂരപ്പ, എംപിമാർ തുടങ്ങിയവരാണ് സംബന്ധിക്കുക. ഇതോടൊപ്പം എം.എൽ.എ.മാരെ പിരിമുറുക്കമില്ലാതെ പ്രവർത്തിക്കാൻ സഹായിക്കുന്ന ആത്മീയ സെഷനുകളും നടത്തും. ഏതാനും ആത്മീയ നേതാക്കളെ ക്ഷണിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും  എല്ലാവരിൽ നിന്നും ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും യു.എ. ഖാദർ പറഞ്ഞു.

 

Latest News