കൊച്ചി- രാസലഹരിയുമായി യുവതി ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. നെടുവന്നൂര്‍ പെരുമ്പാട്ട് വീട്ടില്‍ മുഹമ്മദ് ഷിഹാബുദ്ദീന്‍ (28), കോട്ടായി അന്‍ഡേത്ത് വീട്ടില്‍ അഖില്‍ (24), എന്‍. എ. ഡി നൊച്ചിമ ചേനക്കര വീട്ടില്‍ ഫൈസല്‍ (35), ചൊവ്വര പട്ടൂര്‍കുന്ന് തച്ചപ്പിള്ളി വീട്ടില്‍ അനഘ (18) എന്നിവരെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസ് സംഘം പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. ശ്രീമൂലനഗരം കല്ലുംകൂട്ടം ഭാഗത്ത് സംശായാസ്പദമായ രീതിയില്‍ രണ്ട് കാറുകള്‍ നിര്‍ത്തിയിട്ടത് കണ്ട് പരിശോധിച്ചപ്പോഴാണ് മയക്ക്മരുന്ന് കണ്ടെത്തിയത്. കാറിന്റെ ഡാഷ് ബോര്‍ഡില്‍ നിന്നും 8.10 ഗ്രാം എം. ഡി. എം. എ കണ്ടെടുത്തു.
ഇന്‍സ്‌പെക്ടര്‍ എന്‍. എ അനൂപ്, എസ്. ഐമാരായ ഹരീഷ്, ജെ. റോജോമോന്‍, എസ്. സി. പി. ഒമാരായ ജയന്തി, ഷൈജു സി. പി. ഒമാരായ രെജിത്ത്, ഷിജോ പോള്‍, ധനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.