Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മാതൃസഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു; അങ്ങാടിയിലൂടെ കത്തിയുമായി നടന്ന് കൊലയാളി

കോട്ടയം- ഈരാറ്റുപേട്ട കളത്തുകടവിൽ മാതൃസഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. എറണാകുളം സ്വദേശി ലിജോയാണ് മരിച്ചത്.തൊടുപുഴ കളത്തുകടവിന് സമീപം വെട്ടിപ്പറമ്പ് ജംങ്ഷനിലാണ് കൊല നടന്നത്. ലിജോയുടെ മാതൃസഹോദരൻ ജോസിനെ പോലീസ് പിടികൂടി. ഇന്ന് വൈകിട്ട് മൂന്നരക്കാണ് സംഭവം. കൊല്ലപ്പെട്ട ലിജോയും പോലീസ് കസ്റ്റഡിയിലുള്ള ജോസും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കുടുംബപ്രശ്‌നമാണ് കൊലക്ക് പിന്നിൽ. അങ്ങാടിയിലെ കടയുടെ സമീപത്ത് വെച്ച് ലിജോയെ ജോസ് കുത്തുകയായിരുന്നു. ജോസിന്റെ മകൻ സെബാസ്റ്റിയനും കുത്തേറ്റു. കുത്തിയ ശേഷം കത്തിയുമായി അങ്ങാടിയിലൂടെ നടന്നുപോയ ജോസിനെ പോലീസ് പിടികൂടി. ഈയടുത്താണ് ജോസ് കവർച്ച കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.
 

Latest News