Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ വീണ്ടും പാമ്പിനെ പിടികൂടി

മലപ്പുറം-പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ വീണ്ടും പാമ്പിനെ പിടികൂടി.  രാവിലെ സര്‍ജിക്കല്‍ വാര്‍ഡിലെ വാതിലിന്റെ ഫ്രെയ്മിനുള്ളില്‍ കയറിയ പാമ്പിനെയാണ് പിടികൂടിയത്. വാതില്‍ അഴിച്ചുമാറ്റിയ ശേഷം ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ചേര്‍ന്നാണ് പാമ്പിനെ പിടികൂടിയത്.  
വ്യാഴാഴ്ച സര്‍ജിക്കല്‍ വാര്‍ഡിനോടു ചേര്‍ന്നുള്ള പഴയ ഓപ്പറേഷന്‍ തീയേറ്ററില്‍ മുറിയില്‍ മൂന്ന് മൂര്‍ഖന്‍ പാമ്പിന്റെ കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു. ഇതോടെ ഒരാഴ്ചയ്ക്കുള്ളില്‍ 15 പാമ്പുകളെയാണ് ഇവിടെനിന്നു പിടികൂടിയത്. ബുധനാഴ്ചയോടെ മുഴുവന്‍ രോഗികളേയും സര്‍ജിക്കല്‍ വാര്‍ഡില്‍നിന്ന് മാറ്റിയിരുന്നു. പാമ്പ് വരുന്നതെന്ന് കരുതുന്ന മാളങ്ങള്‍ അടക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നവീകരച്ച ശേഷമായിരിക്കും  ഇനി സര്‍ജിക്കല്‍ വാര്‍ഡ് തുറക്കുക.

 

Latest News