കൊച്ചി- ഓൺലൈൻ മാധ്യമങ്ങളുടെ കൂട്ടായ്‌മ എന്ന പേരിൽ ബി.ജെ.പി സംഘ്പരിവാർ അനുകൂല മാധ്യമങ്ങളുടെ യോഗം വിളിച്ചുചേർത്തതായി റിപ്പോർട്ട്. കൊച്ചിയിലെ ഒരു ഹോട്ടലിലാണ് കഴിഞ്ഞ ദിവസം യോഗം ചേർന്നതെന്ന് കൈരളി ന്യൂസ് (kairalinews) റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനത്ത് വർഗീയ നീക്കം ശക്തമാക്കാൻ ബിജെപി ഒരുങ്ങുകയാണെന്നും സംഘപരിവാർ അനുകൂല ഓൺലൈൻ മാധ്യമങ്ങളെ കൂട്ടുപിടിക്കുന്നതെന്നുമാണ് റിപ്പോർട്ട്. സംസ്ഥാനത്ത് കലാപസമാനമായ അന്തരീക്ഷം സൃഷ്‌ടിക്കാാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിനായി ബിജെപി ദേശീയ സെക്രട്ടറി ബി എൽ സന്തോഷാണ് യോഗം വിളിച്ചതെന്നും കെ സുരേന്ദ്രൻ, സി.കൃഷ്‌ണകുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തതായും റിപ്പോർട്ട് പറയുന്നു. വിവിധ ഓൺലൈൻ മാധ്യമ മേധാവികൾ യോഗത്തിൽ പങ്കെടുത്തു.






