യോഗിയുടെ യോഗ ആസ്വദിക്കാനുള്ള വീഡിയോ പങ്കുവെച്ച് അഖിലേഷ് യാദവ്

ലഖ്‌നൗ- അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് പ്രചാരമേറിയതോടെ ദിവസേന യോഗ ചെയ്യുന്നവരാണെന്ന് അവകാശപ്പെടാറുള്ള രാഷ്ട്രീയ നേതാക്കളുടെ ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കാറുണ്ട്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യോഗാ ദിനാചരണ പരിപാടിയില്‍ കഠിനാധ്വാനം ചെയ്യുന്ന വീഡിയോ ആണ് സമാജ് വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ് പങ്കുവെച്ചിരിക്കുന്നത്. എന്‍ജോയ് യോഗ എന്നാണ് ട്വിറ്ററില്‍ നല്‍കിയ വീഡിയോക്ക് അഖിലേഷ് നല്‍കിയ അടിക്കുറിപ്പ്. ബാക്കി പറയാനുള്ളതൊക്കെ വൈറാലായ വീഡിയോക്കുള്ള കമന്റുകളില്‍ മറ്റുള്ളവരാണ് പറഞ്ഞിരിക്കുന്നത്.

 

Latest News