Sorry, you need to enable JavaScript to visit this website.

കെ.സുധാകരനെ അറസ്റ്റ് ചെയ്തതിൽ ഒ.ഐ.സി.സി ദക്ഷിണ മേഖലാ കമ്മിറ്റി പ്രതിഷേധം

അസീർ-കെ പി സി സി പ്രസിഡൻ്റ് കെ സുധാകരനെ   അറസ്റ്റ് ചെയ്തതിൽ ഒ. ഐ.സി.സി. സൗദി ദക്ഷിണ മേഖല കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.അഴിമതിയിൽ കുളിച്ചുനിൽക്കുന്ന ഇടതുപക്ഷ സർക്കാർ അവരുടെ ചെയ്തികൾ മറച്ചുവെയ്ക്കുന്നതിനു വേണ്ടിയാണ് പൊതു പ്രവർത്തന രംഗത്ത് നിറഞ്ഞു നിൽക്കുന്ന കെ.പി.സി.സി.യുടെ  പ്രസിഡന്റ് കെ. സുധാകരനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റുചെയ്തതെന്ന്   യോഗം വിലയിരുത്തി. അറസ്റ്റിൽ ഒ. ഐ.സി.സി. സൗദി ദക്ഷിണ മേഖല കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. മേഖല കമ്മിറ്റി പ്രസിഡന്റ് അഷ്‌റഫ്‌ കുറ്റിച്ചൽ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിയിൽ പ്രകാശൻ നാദാപുരം,മനാഫ് പരപ്പിൽ എന്നിവർ സംസാരിച്ചു. ഖമീസ് ജൂബിലി ഓഡിറ്റോ റിയത്തിൽ നടന്ന  പ്രതിഷേധയോഗത്തിൽ മേഖലയിലെ വിവിധ യൂനിറ്റ് പ്രസിഡന്റുമാർ അടക്കം നിരവധി പ്രവർത്തകർ  പങ്കെടുത്തു.

 

 

Latest News