Sorry, you need to enable JavaScript to visit this website.

ഖത്തറില്‍ ജൂണ്‍ 27 മുതല്‍ ജൂലൈ മൂന്ന് വരെ ബലിപെരുന്നാള്‍ അവധി

ദോഹ- ഖത്തറില്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്ക് ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂലൈ മൂന്ന് തിങ്കളാഴ്ച വരെ ബലിപെരുന്നാള്‍ അവധി. ഈദുല്‍ അദ്ഹയുടെ ഔദ്യോഗിക അവധികള്‍ അമീരി ദിവാനാണ് പ്രഖ്യാപിച്ചത്. മന്ത്രാലയങ്ങള്‍, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയുടെ അവധി  ചൊവ്വാഴ്ച ആരംഭിച്ച്  ജൂലൈ മൂന്നിന് തിങ്കളാഴ്ച അവസാനിക്കും. ജീവനക്കാര്‍ ജൂലൈ നാലിന് ചൊവ്വാഴ്ച ജോലി പുനരാരംഭിക്കും.

ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യുസിബി), ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് അതോറിറ്റി (ക്യുഎഫ്എംഎ) എന്നിവയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ അവധിയുടെ തുടക്കവും അവസാനവും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ വ്യക്തമാക്കും.

Latest News