വിദ്യയുടെ ഫോണില്‍ നിന്ന് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പടക്കം നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു

പാലക്കാട് - വ്യാജരേഖാ കേസില്‍ അറസ്റ്റിലായ കെ വിദ്യയുടെ ഫോണില്‍ നിന്ന് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയതായി വിവരം. സൈബര്‍ വിദഗ്ധരാണ് വിദ്യയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച് ചില നിര്‍ണ്ണായക വിവരങ്ങള്‍ കണ്ടെടുത്തത്. ഫോണ്‍ പോലീസ് പിടിച്ചെടുക്കുമ്പോള്‍ ഇതിലെ ചില ചിത്രങ്ങളും മെസേജുകളും ഇ-മെയില്‍ സന്ദേശങ്ങളും ഡിലീറ്റ് ചെയത നിലയിലായിരുന്നു. ഡിലീറ്റ് ചെയ്ത വിവരങ്ങള്‍ വീണ്ടെടുത്തപ്പോഴാണ് വിദ്യയ്ക്ക് കുരുക്കാകുന്ന തെളിവുകള്‍ ലഭിച്ചത്. അഗളി പൊലീസിന്റെ കസ്റ്റഡിയിലുള്ള വിദ്യയെ ഇന്ന് അട്ടപ്പാടി മുന്‍സിഫ് കോടതിയില്‍ ഹാജരാക്കും.

 

Latest News