തട്ടിപ്പ് കേസിലെ അറസ്റ്റ്‌: കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം - മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസില്‍ അറസ്റ്റിലായ സാഹചര്യത്തില്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് കെ.സുധാകരന്‍. കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറി നില്‍ക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയുന്നുണ്ടെന്നും പാര്‍ട്ടിക്ക് ഹാനികരമാക്കുന്ന ഒന്നിനും താന്‍ തയ്യാറല്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അന്വേഷണം നേരിടുമെന്നും കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും സുധാകരന്‍ പ്രതികരിച്ചു. മോന്‍സനുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയായ കെ.സുധാകരന്റെ അറസ്റ്റ് ഇന്നലെയാണ് രേഖപ്പെടുത്തിയത്. ആറ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. കോടതി മൂന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നതിനാല്‍ അറസ്റ്റിന് ശേഷം സുധാകരനെ ജാമ്യത്തില്‍ വിടുകയായിരുന്നു.

 

Latest News