കിണറ്റില്‍ വീണ മകളെ രക്ഷിക്കാന്‍ അമ്മ കിണറ്റിലേക്ക് എടുത്തു ചാടി, ഒടുവില്‍ ഇരുവരെയും ഫയര്‍ഫോഴ്‌സ് രക്ഷിച്ചു

മലപ്പുറം - കിണറ്റില്‍ വീണ മകളെ രക്ഷിക്കാനായി അമ്മ കിണറ്റിലേക്ക് എടുത്തു ചാടി. കിണറ്റില്‍ നിന്ന് പുറത്തേക്ക് കയറാനാകാതെ കുടുങ്ങിപ്പോയ ഇരുവരെയും ഒടുവില്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷിച്ചത്. ഇന്നലെ മഞ്ചേരിയിലാണ് സംഭവം നടന്നത്.   മഞ്ചേരി വേട്ടേക്കോട് ജഗദീഷ് ചന്ദ്രബോസിന്റെ ഉടമസ്ഥതയിലുള്ള നാല്‍പത് അടി താഴ്ചയുള്ള കിണറ്റിലേക്കാണ് നിഷ എന്ന യുവതി അബദ്ധത്തില്‍ വീണത്.  ശബ്ദം കേട്ടെത്തിയ നിഷയുടെ അമ്മ ഉഷ കണ്ടത് മകള്‍ വെള്ളത്തില്‍ മുങ്ങുന്നതാണ്. 61 വയസ്സുകാരിയായ ഉഷ മകളെ രക്ഷിക്കനായി കിണറ്റിലേക്ക് എടുത്തു ചാടുകയായിരുന്നു. കിണറില്‍ കുടുങ്ങിയ അമ്മയെയും മകളെയും നാട്ടുകാര്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഫര്‍ഫോഴ്‌സില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മഞ്ചേരിയില്‍ നിന്ന്  ഫയര്‍ യൂണിറ്റ് സ്ഥലത്തെത്തി റെസ്‌ക്യൂ നെറ്റിന്റെ സഹായത്തോടെ ഇരുവരെയും മുകളിലെത്തിക്കുകയായിരുന്നു. അമ്മയെയും മകളെയും ഫയര്‍ഫോഴ്സ് ആംബുലന്‍സില്‍ തന്നെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Latest News