യു. പിയില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി തൂങ്ങിമരിച്ചു

ലക്‌നൗ- പീഡിപ്പിക്കപ്പെട്ട 16കാരി പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൊഴി രേഖപ്പെടുത്താന്‍ മജിസ്‌ട്രേട്ടിനു മുമ്പില്‍ ഹാജരാക്കാനിരിക്കെയാണ് സംഭവം. ഇതേതുടര്‍ന്ന് ജോലിയിലെ കൃത്യവിലോപം ആരോപിച്ച് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. 

ജൂണ്‍ 17നാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് പോലീസില്‍ പരാതി നല്‍കിയത്. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ പ്രതിയെ പിടികൂടാന്‍ പോലീസ് വൈകിയതാണ് പെണ്‍കുട്ടിയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പീഡിപ്പിക്കപ്പെട്ട ശേഷം പെണ്‍കുട്ടി വിഷാദത്തിലായിരുന്നുവെന്നും കുടുംബം പറയുന്നു. 

Latest News