ജിദ്ദ- ജി.സി.സി ഇസ്‍ലാഹി കോഡിനേഷൻ കമ്മിറ്റി നടത്തിയ വിവിധ മത്സരങ്ങളിൽ ജിദ്ദയ്ക്ക് ജയം. ജി.സി.സി രാജ്യങ്ങളിലെ സി.ഐ.ഇ.ആർ മദ്രസാ വിദ്യാർഥികൾക്കായി ജി.സി.സി ഇസ് ലാഹി കോഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ഖുർആൻ പാരായണ മത്സരത്തിൽ അൽഹുദ മദ്രസ ശറഫിയ്യ ജിദ്ദയിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചു.
ജി.സി.സി തല മത്സരത്തിൽ സീനിയർ ബോയ്‌സ് വിഭാഗത്തിൽ അഹമദ് റിഷാൻ രണ്ടാം സ്ഥാനവും ഉമറുൽ ഫാറൂഖ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തിന്റെ മുന്നോടിയായി സൗദി അറേബ്യയിലെ മദ്രസാ കുട്ടികൾക്കിടയിൽ നടന്ന മത്സരത്തിൽ സീനിയർ ബോയ്‌സ് വിഭാഗത്തിൽ അഹമദ് റിഷാൻ (ഫസ്റ്റ്), ഉമറുൽ ഫാറൂഖ് (തേഡ്), സീനിയർ ഗേൾസ് വിഭാഗത്തിൽ അഫ്രീൻ അഷ്‌റഫ് അലി (സെക്കന്റ്), ജൂനിയർ ബോയ്‌സ് വിഭാഗത്തിൽ അബ്ബുദ്ദീൻ മുഹമ്മദ് (സെക്കന്റ്), മുസ്അബ് അൽ ഖൈർ (തേഡ്), ജൂനിയർ ഗേൾസ് വിഭാഗത്തിൽ ദൈഫ സൈനബ (ഫസ്റ്റ്) എന്നീ സ്ഥാനങ്ങൾ നേടി ജി.സി.സിയിലേക്കുള്ള മത്സരത്തിനുള്ള യോഗ്യത നേടി.
വിജയികളായ കുട്ടികൾക്ക് മെമന്റോയും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു. അൽഹുദാ മദ്രസ അധ്യാപകരും മാനേജ്‌മെന്റും ഇസ് ലാഹി സെന്റർ ഭാരവാഹികളും പങ്കെടുത്തു. ഖുർആൻ പഠനത്തിന്റെയും പാരായണം ചെയ്യുന്നതിന്റെയം പ്രാധാന്യവും പ്രതിഫലവും വിശദീകരിക്കുകയും ഈ കാര്യത്തിൽ മാതാപിതാക്കളുടെ ശ്രദ്ധ സദാ ഉണ്ടാവണമെന്നും അനുമോദന യോഗത്തിൽ ഇർഷാദ് സ്വലാഹി ഉദ്‌ബോധിപ്പിച്ചു.
അൽഹുദ മദ്രസയുടെ അടുത്ത അധ്യയന വർഷം സെപ്റ്റംബർ ഒന്നിന് ആരംഭിക്കുമെന്നും, കെ.ജി മുതൽ ഏഴു വരെയുള്ള ക്ലാസുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചതായും പ്രിൻസിപ്പൽ ലിയാഖത്ത് അലി ഖാൻ അറിയിച്ചു. മദ്രസ പഠനത്തോടൊപ്പം മലയാള ഭാഷാ പഠനവും മദ്രസയിൽ നൽകുന്നുണ്ടെന്നും ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. മദ്രസ അഡ്മിഷനും മറ്റു വിവരങ്ങൾക്കുമായി 0572466043 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.