ജിദ്ദ- ഇരുപത് വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിച്ചു പോകുന്ന ജിദ്ദ കെ.എം.സി.സി കാസർകോട് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്ല ചന്തേരയ്ക്ക് ജിദ്ദ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി. കേഡൻസ് ഇന്ത്യൻ റസ്റ്റോറന്റിൽ നടന്ന പരിപാടിയിൽ ഹസ്സൻ ബത്തേരി അധ്യക്ഷത വഹിച്ചു.
ജിദ്ദയിലെ സാമൂഹ്യ, മത, രാഷ്ട്രീയ, ജീവകാരുണ്യ പ്രവർത്തന മേഖലയിൽ അബ്ദുല്ല ചന്തേരയുടെ സേവനം അഭിനന്ദനാർഹവും മാതൃകാപരവും ആയിരുന്നുവെന്ന് ഹസ്സൻ ബത്തേരി പറഞ്ഞു. കെ.എം.സി.സി ജില്ലാ കമ്മിറ്റിയുടെ ഉപഹാരം അദ്ദേഹം കൈമാറി.
ജലീൽ ചെർക്കള, ഖാദർ ചെർക്കള, ഹമീദ് ഇച്ചിലങ്കോട്, യാസീൻ ചിത്താരി, ഹാഷിം കുമ്പള, സിദ്ധീഖ് ബായാർ, സലാം ബെണ്ടിച്ചാൽ, ജമാൽ നെല്ലിക്കുന്ന്, ഇസ്മായിൽ ഉദിനൂർ, അഷ്റഫ് കോളിയടുക്കം, ഹമീദ് കുക്കാർ, മസൂദ് തളങ്കര, അസീസ് കൊടിയമ്മ, ഫാറൂഖ് ഉപ്പള, അബ്ബാസ് ആദൂർ തുടങ്ങിയവർ സംസാരിച്ചു. അബ്ദുല്ല ഹിറ്റാച്ചി സ്വാഗതവും ബഷീർ ബായാർ നന്ദിയും പറഞ്ഞു.






