താടി ചുരുക്കാനും വിവാഹം കഴിക്കാനും ലാലുവിന്റെ ഉപദേശം; മറുപടിയുമായി രാഹുൽ ​ഗാന്ധി

പട്‌ന- താടി ചുരുക്കാനും കല്യാണം കഴിക്കാനും കോൺ​​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയോട് ഉപദേശിച്ച ആർ.ജെ.ഡി അധ്യക്ഷനും മുതിർന്ന നേതാവുമായ ലാലു പ്രസാദ് യാദവ്.ബിഹാർ തലസ്ഥാനമായ പട്നയിൽ നടന്ന പ്രതിപക്ഷ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ  ലാലു പ്രസാദ് യാദവിവന്റെ ഉപദേശം. രാഹുൽ ഗാന്ധി നേരത്തെ എന്റെ നിർദ്ദേശം പാലിച്ചില്ല. അദ്ദേഹം ഇതിനു മുമ്പ് തന്നെ വിവാഹം കഴിക്കേണ്ടിയിരുന്നു. പക്ഷേ, ഇപ്പോഴും,വൈകിയിട്ടില്ല-ലാലു പറഞ്ഞു.
നിങ്ങൾ പറഞ്ഞിരിക്കയാണല്ലോ ഇനി അതു സംഭവിക്കുമെന്നായിരുന്നു ലാലുവിനോട് രാഹുലിന്റെ മറുപടി.

Latest News