Sorry, you need to enable JavaScript to visit this website.

ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ ഒറ്റക്കെട്ടായി പോരാടാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം

പട്‌ന (ബീഹാര്‍) -  വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ ഒറ്റക്കെട്ടായി പോരാടാന്‍ പട്‌നയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം തീരുമാനിച്ചു. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് പാര്‍ട്ടികള്‍ ഒന്നിച്ച് പോരാടും. പ്രതിപക്ഷ മുഖമായി ഒരു പാര്‍ട്ടിയേയും ഉയര്‍ത്തിക്കാട്ടില്ല. നിതീഷ് കുമാറിന്റെ അധ്യക്ഷതയിലാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നത്.  ഒന്നിച്ചു പോരാടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍  അടുത്ത യോഗം ജൂലൈ 12 ന് ഷിംലയില്‍ നടത്താന്‍ തീരുമാനമായി. 15 പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യദാര്‍ഢ്യ യോഗമാണ് വെള്ളിയാഴ്ച നടന്നത്. ഇതില്‍ മമത ബാനര്‍ജി, അരവിന്ദ് കെജ്രിവാള്‍, ഭഗവന്ത് മാന്‍, എംകെ സ്റ്റാലിന്‍ തുടങ്ങി ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും അഖിലേഷ് യാദവ്, ഉദ്ധവ് താക്കറെ, മെഹബൂബ മുഫ്തി എന്നിവരുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ മുന്‍ മുഖ്യമന്ത്രിമാരും പങ്കെടുത്തു. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും യോഗത്തിനെത്തിയിരുന്നു.  2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ബി ജെ പിയെയും അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതിനുള്ള തന്ത്രവും യോഗത്തില്‍ ചര്‍ച്ച ചെയ്തു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഐക്യം സംബന്ധിച്ച് ധാരണയായതായി യോഗത്തിന് ശേഷം നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്ലാവരും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു. അടുത്ത മാസം ഷിംലയില്‍ ചേരുന്ന യോഗം ഇതിന് അന്തിമരൂപം നല്‍കും. 
15 പാര്‍ട്ടികളുടെ 27 നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. നിതീഷ് കുമാര്‍ (ജെ ഡി യു), മമത ബാനര്‍ജി (തൃണമൂല്‍ കോണ്‍ഗ്രസ് ) എംകെ സ്റ്റാലിന്‍ (ഡി എം കെ), മല്ലികാര്‍ജുന്‍ ഖാര്‍ഗെ (കോണ്‍ഗ്രസ്), രാഹുല്‍ ഗാന്ധി (കോണ്‍ഗ്രസ്), അരവിന്ദ് കെജ്രിവാള്‍ (എ എ പി), ഹേമന്ത് സോറന്‍ (ജെ എം എം), ഉദ്ധവ് താക്കറെ (എസ് എസ യുബിടി്), ശരദ് പവാര്‍ (എന്‍ സി പി), ലാലു പ്രസാദ് യാദവ് (ആര്‍ ജെ ഡി), ഭഗവന്ത് മാന്‍ (എ എ പി), അഖിലേഷ് യാദവ് (എസ് പി), കെസി വേണുഗോപാല്‍ (കോണ്‍ഗ്രസ്), സുപ്രിയ സുലെ (എന്‍ സി പി), മനോജ് ഝാ (ആര്‍ ജെ ഡി) , ഫിര്‍ഹാദ് ഹക്കിം (തൃണമൂല്‍ കോണ്‍ഗ്രസ്), പ്രഫുല്‍ പട്ടേല്‍ (എന്‍ സി പി), രാഘവ് ചദ്ദ (എ എ പി), സഞ്ജയ് സിംഗ് (എ എ പി), സഞ്ജയ് റാവത്ത് (എസ്എസ്-യുബിടി), ലാലന്‍ സിംഗ് (ജെ ഡി യു), സഞ്ജയ് ഝാ (ആര്‍ ജെ ഡി), സീതാറാം യെച്ചൂരി (സി പി എം) , ഒമര്‍ അബ്ദുള്ള (എന്‍ സി), ടി ആര്‍ ബാലു (ഡി എം കെ), മെഹബൂബ മുഫ്തി (പി ഡി പി), ദീപങ്കര്‍ ഭട്ടാചാര്യ (സി പി ഐ എം എല്‍), തേജസ്വി യാദവ് (ആര്‍ ജെ ഡി), അഭിഷേക് ബാനര്‍ജി (എ ഐ ടിസി), ഡെറക് ഒബ്രിയാന്‍ (എ ഐ ടി സി), ആദിത്യ താക്കറെ ( എസ്എസ്-യുബിടി), ഡി രാജ (സി പി ഐ) എന്നിവരാണ് യോഗത്തിനെത്തിയത്.

 

Latest News