Sorry, you need to enable JavaScript to visit this website.

ക്ഷേത്ര ദര്‍ശനത്തിനെത്തിയ മൂന്ന് വയസുകാരനെ പുലി കടിച്ചെടുത്ത് കാട്ടിലേക്ക് ഓടി, പിന്നീട് ഉപേക്ഷിച്ചു

തിരുപ്പതി (ആന്ധ്രാപ്രദേശ് ) - തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിനെത്തിയ മൂന്ന് വയസുകാരനെ പുലി കടിച്ചെടുത്ത് കാട്ടിലേക്ക് ഓടി. ആളുകള്‍ ബഹളം വെയ്ക്കുകയും കല്ലെടുത്ത് എറിയുകയും ചെയ്തതോടെ പുലി കുട്ടിയെ ഉപേക്ഷിച്ചു. കാനനപാതയിലൂടെ ക്ഷേത്രത്തിലേക്ക് പോകുംവഴിയാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ കൗഷിക് എന്ന കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിലെ ഏഴാം മൈലില്‍ വച്ചാണ് പുലിയുടെ ആക്രമണം ഉണ്ടായത്. കൗഷികിന്റെ കുടുംബം ഹനുമാന്‍ ക്ഷേത്രത്തിന് സമീപം വിശ്രമിക്കുന്നതിനിടെ പുലി എത്തുകയായിരുന്നു. കുട്ടിയെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക് ഓടിയതോടെ ആളുകള്‍ ബഹളം വയ്ക്കുകയും കല്ലെടുത്ത് എറിയുകയും ചെയ്തു. ഇതോടെ കുട്ടിയെ ഉപേക്ഷിച്ച് പുലി കാട്ടില്‍ മറഞ്ഞു. കുട്ടിയുടെ മുഖത്തും കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൗഷിനെ തിരുപ്പതി ദേവസ്വം ആശുപത്രിയിലേക്കും അവിടെ നിന്ന് പത്മാവതിയിലെ ആശുപത്രിയിലേക്കും മാറ്റി. സംഭവത്തിന് പിന്നാലെ തീര്‍ഥാടകര്‍ പകല്‍ സമയത്ത് മാത്രമേ ദര്‍ശനത്തിന് വരാവൂ എന്ന് തിരിപ്പതി ദേവസ്വം അധികൃതര്‍ ഉത്തരവിറക്കി.

 

Latest News