കോട്ടയത്ത് ബസില്‍ പീഡന  ശ്രമം, യുവാവ് അറസ്റ്റില്‍

കോട്ടയം- കെഎസ്ആര്‍ടിസി ബസില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. കങ്ങഴ ഇടയിരിക്കപ്പുഴ ഭാഗത്ത് നടുക്കേപ്പുരയില്‍ വീട്ടില്‍ ഷിനോയി വര്‍ഗീസിനെയാണ് (40) കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇന്നലെ രാത്രി 11മണിയോടെ തിരുവനന്തപുരത്തുനിന്നും വൈക്കത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. പരാതിയെ തുടര്‍ന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.  വെസ്റ്റ് സ്റ്റേഷന്‍ എസ്എച്ച്ഒ കെആര്‍ പ്രശാന്ത് കുമാര്‍, എസ്ഐ പിആര്‍ അജയന്‍, സിപിഒ ബൈജു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 
 

Latest News