പൊതുമുതല്‍ നശിപ്പിച്ച കേസില്‍ മന്ത്രി മുഹമ്മദ് റിയാസ് പിഴ തുക അടച്ചു

വടകര- പൊതു മുതല്‍ നശിപ്പിച്ചെന്ന കേസില്‍ മന്ത്രി മുഹമ്മദ് റിയാസ് പിഴ തുകയും പലിശയും  കോടതിയില്‍ അടച്ചു. നഷ്ടപരിഹാരവും പിഴയും അടക്കം 3,81,000 രൂപയാണ് അടച്ചത്. 10 വര്‍ഷം മുമ്പാണ് കോടതി പിഴ ശിക്ഷ വിധിച്ചിരുന്നത്. പിഴ തുകയും വൈകിയതിന്റെ പലിശയുമടക്കാണ് കോടതിയില്‍ അടച്ചത്.
റിയാസ് ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരിക്കെ കേന്ദ്ര സര്‍ക്കാര്‍ വരുദ്ധ സമരത്തിന്റെ ഭാഗമായി വടകര ഹെഡ് പോസ്റ്റ് ഓഫീസ് ആക്രമിച്ച് നാശ നഷ്ടമുണ്ടാക്കിയെന്ന കേസിലാണ് കോടതി പിഴ ശിക്ഷ വിധിച്ചിരുന്നത്.
മുഹമ്മദ് റിയാസ് ഒന്നാം പ്രതിയായ കേസില്‍ 12 പേരാണുണ്ടായിരുന്നത്. വടകര സബ് കോടതിയാണ് ശിക്ഷിച്ചത്. ഇതിനെതിരെ ജില്ലാ കോടതിയില്‍ അപ്പീല്‍ പോയെങ്കിലും ശിക്ഷ ശരിവെക്കുകയായിരുന്നു.പിഴ അടക്കാത്തതിനെ തുടര്‍ന്ന് പോസ്റ്റല്‍ വകുപ്പ് വിധി നടപ്പാക്കല്‍ അപേക്ഷ നല്‍കിയിരുന്നു.

 

Latest News