Sorry, you need to enable JavaScript to visit this website.

തട്ടിക്കൊണ്ടുപോയ യുവഗായകനെ കണ്ടെത്തി

ചെന്നൈ - തട്ടിക്കൊണ്ടുപോയ ഗായകൻ ദേവാനന്ദിനെ കണ്ടെത്തി. പുതുക്കോട്ടയിൽ നിന്നും കാർ തടഞ്ഞാണ് പോലീസ് ദേവാനന്ദിനെ രക്ഷപ്പെടുത്തിയത്. തട്ടിക്കൊണ്ടുപോകൽ നടത്തിയ പത്തംഗ സംഘത്തിൽ ആറുപേർക്കായി തിരച്ചിൽ തുടരുകയാണ്. ലോകസംഗീത ദിനത്തിൽ ചെന്നൈ നുംഗബാക്കത്ത്  സംഗീത വിരുന്നിൽ പങ്കെടുത്ത് മടങ്ങവെയാണ് കത്തി ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തി ദേവാന്ദിനെ ഒരു സംഘം തട്ടിക്കൊണ്ടു പോയത്.
 മധുര സ്വദേശിയായ ദേവ് ആനന്ദിന്റെ സഹോദരൻ ചിരഞ്ജീവി പലരിൽ നിന്നായി രണ്ടര കോടി രൂപയോളം കടം വാങ്ങിയിരുന്നു. ഇത് തിരികെ കൊടുത്തിട്ടില്ല. പണത്തിന് വേണ്ടി ദേവാനന്ദനെ തട്ടിക്കൊണ്ട് പോയതാണെന്നാണ്  പോലീസ് പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിനുള്ള ഒരുക്കത്തിലാണ് പൊലീസ്.

Latest News