അമ്മയുടെ ശവദാഹത്തിനിടെ മകന് പൊളളലേറ്റു

ഇടുക്കി- മാതാവിന്റെ ശവസംസ്‌കാര ചടങ്ങിനിടെ മകന് പൊള്ളലേറ്റു. മന്നാംകാലാ തപസ്യഭവന്‍ സന്തോഷ് (50)ന് ആണ് തീപ്പൊള്ളലേറ്റത്. അടിമാലി ഗ്രാമപഞ്ചായത്തു വക കൂമ്പന്‍പാറയിലെ പൊതുശ്മശാനത്തിലായിരുന്നു സംഭവം.
സന്തോഷിന്റെ മാതാവ് ശാരദ (70) ബുധനാഴ്ച വൈകിട്ടാണ് മരിച്ചത്.  ക്രിമിറ്റോറിയത്തിനു സമീപം ചടങ്ങുമായി ബന്ധപ്പെട്ട് കര്‍പ്പൂരം കത്തിക്കുന്നതിനിടെ ജീവനക്കാരന്‍ ഗ്യാസ് വാല്‍വ് തുറന്നതാണ് അപകടത്തിന് കാരണമായത്. ആളിപ്പടര്‍ന്ന തീയില്‍ നിന്നും സന്തോഷിന് പൊള്ളലേറ്റു. ചടങ്ങിനെത്തിയ മറ്റുള്ളവര്‍ പൊളളലേല്‍ക്കാതെ രക്ഷപ്പെട്ടു. സന്തോഷിനെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Latest News