Sorry, you need to enable JavaScript to visit this website.

വൈറ്റ് ഹൗസിൽ സ്വീകരണം; 140 കോടി ജനങ്ങൾക്കുള്ള ആദരമെന്ന് പ്രധാനമന്ത്രി മോഡി

വാഷിം​ഗ്ടണ്‍- അമേരിക്കൻ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വൈറ്റ് ഹൗസില്‍ ഔദ്യോഗിക സ്വീകരണം നൽകി. പ്രധാനമന്ത്രി മോഡിയെ  യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ നേരിട്ടെത്തി സ്വീകരിച്ചു. ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ ആയിരുന്നു സ്വീകരണം.
ഇന്ത്യയും അമേരിക്കയും പങ്കിടുന്നത് ഒരേ മൂല്യങ്ങളാണെന്ന് ജോ ബൈഡന്‍ പറഞ്ഞു. ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്കായുള്ള ആദരമായാണ് ഈ സ്വീകരണത്തെ കാണുന്നതെന്ന് പ്രധാനമന്ത്രി മോഡി പറഞ്ഞു.  യുഎസ് പ്രസിഡന്റുമായി നടത്താന്‍ പോകുന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ വിജയമായിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സമൂഹത്തിലെ ആളുകള്‍ തങ്ങളുടെ കഠിനാധ്വാനത്തിലൂടെയും അര്‍പ്പണബോധത്തിലൂടെയും യുഎസില്‍ ഇന്ത്യയുടെ മഹത്വം ഉയര്‍ത്തുകയാണ്. ഇരു രാജ്യങ്ങളുടെയും ബന്ധത്തിന്റെ യഥാര്‍ത്ഥ ശക്തി അവരാണ്- പ്രധാനമന്ത്രി  പറഞ്ഞു.   പട്ടിണി ഇല്ലാതാക്കുന്നതിനും ആരോഗ്യ രംഗത്തെ വികസനം ശക്തിപ്പെടുത്തുന്നതിലും കാലാവസ്ഥ വ്യതിയാനത്തെ പരിഗണിക്കാനും യുക്രൈനിലെ റഷ്യന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ ഊര്‍ജ, ഭക്ഷ്യ രംഗത്തെ അരക്ഷിതാവസ്ഥ മറികടക്കാനും ഇന്ത്യയും അമേരിക്കയും ഒരുമിച്ചു നില്‍ക്കുകയാണെന്ന് പ്രസിഡന്റ് ബൈഡന്‍ പറഞ്ഞു.

Latest News