കൊച്ചി- സമഗ്രസംഭാവനയ്ക്കുള്ള 2022ലെ സമസ്ത കേരള സാഹിത്യ പരിഷത്ത് പുരസ്‌ക്കാരം സാഹിത്യ നിരൂപകന്‍ പ്രൊഫ. എം. തോമസ് മാത്യുവിന്. അന്‍പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌ക്കാരം.
അധ്യാപകന്‍, വിവര്‍ത്തകന്‍, സാഹിത്യ നിരൂപകന്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായ തോമസ് മാത്യു 1940 സെപ്തംബര്‍ 27ന് പത്തനംതിട്ട ജില്ലയിലെ കീഴ്‌ക്കൊഴൂരിലാണ് ജനിച്ചത്. വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ അധ്യാപകനായും പ്രിന്‍സിപ്പലായും സേവനം അനുഷ്ഠിച്ചു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ദന്തഗോപുരത്തിലേയ്ക്ക് വീണ്ടും, എന്റെ വാല്മികമെവിടെ? സാഹിത്യ ദര്‍ശനം, മാരാര്‍ ലാവണ്യാനുഭവത്തിന്റെ യുക്തിശില്പം, സത്യം നിങ്ങളെ സ്വതന്ത്രരാക്കും, മനുഷ്യന്റെ ശബ്ദം സംഗീതം പോലെ, സ്വാതന്ത്ര്യം തന്നെ ജീവിതം, വഴിതെറ്റിയോ നമുക്ക്, നിനവുകള്‍ നിരൂപണങ്ങള്‍, രുദിതാനുസാരീകവി, ബൈബിള്‍ അനുഭവം, ആത്മാവിന്റെ മുറിവുകള്‍, ആശാന്റെ സീതായനം തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
സി. ബി. കുമാര്‍ എന്‍ഡോവ്‌മെന്റ് പ്രൈസ്, സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ രാമവര്‍മ്മ അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.