Sorry, you need to enable JavaScript to visit this website.

മലപ്പുറം കുറ്റിപ്പുറത്ത് പനി ബാധിച്ച് മരിച്ച വിദ്യാർത്ഥിക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു

മലപ്പുറം -  കുറ്റിപ്പുറത്ത് ഗോകുൽ ദാസ് എന്ന 13-കാരനായ വിദ്യാർത്ഥി മരിച്ചത് എച്ച് വൺ എൻ വൺ മൂലമാണെന്ന് സ്ഥിരീകരിച്ചു.
ഈ മാസം 19-നാണ് കടുത്ത പനിയെ തുടർന്ന് ഗോകുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് 24 മണിക്കൂറിനുള്ളിൽ മരിക്കുകയായിരുന്നു.മലപ്പുറം ജില്ലയിൽ എലിപ്പനിയും ഡെങ്കിപ്പനിയും വ്യാപകമായതിനാൽ ഇതിലേതെങ്കിലും ഒന്നാകാമെന്നായിരുന്നു ആരോഗ്യവിദഗ്ധർ കരുതിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് മരണകാരണം എച്ച് വൺ എൻ വൺ ആണെന്ന് സ്ഥിരീകരിച്ചത്.

Latest News