Sorry, you need to enable JavaScript to visit this website.

കെട്ടിച്ചമച്ചതാണ്, നിയമപരമായി മുന്നോട്ടു പോകും; മാധ്യമങ്ങളോട് പ്രതികരിച്ച് വിദ്യ

പാലക്കാട്- കേസ് കെട്ടിച്ചമച്ചതാണെന്നും നിയമപരമായി മുന്നോട്ടു പോകുമെന്നും വ്യക്തമാക്കി വ്യാജരേഖ ചമച്ച് അധ്യാപക ജോലി നേടാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ  മുന്‍ എസ്.എഫ്.ഐ. നേതാവ് കെ. വിദ്യ.  അഗളി പോലീസ് സ്‌റ്റേഷനില്‍നിന്ന് മണ്ണാര്‍ക്കാട് കോടതിയിലേക്ക് കൊണ്ടുപോകാനിറങ്ങുമ്പോഴായിരുന്നു വിദ്യയുടെ പ്രതികരണം.
'നിങ്ങള്‍ ആവശ്യത്തിലധികം ആഘോഷിച്ചു. നിയമപരമായി തന്നെ മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. കെട്ടിച്ചമച്ചതാണെന്ന് എനിക്കും അറിയാം നിങ്ങള്‍ക്കും അറിയാം. ഏതറ്റം വരേയും മുന്നോട്ടുപോകും- വിദ്യ പറഞ്ഞു.
 വ്യാജരേഖ സമര്‍പ്പിച്ചിട്ടില്ലെന്ന് മൊഴി നല്‍കിയ വിദ്യ പക്ഷേ ബയോഡാറ്റ തയ്യാറാക്കിയത് താന്‍ തന്നെയാണെന്ന് പ്രാഥമിക ചോദ്യംചെയ്യലില്‍ സമ്മതിച്ചിരുന്നു. ഈ ബയോഡാറ്റയില്‍ മഹാരാജാസ് കോളേജിലെ പ്രവൃത്തിപരിചയം അവകാശപ്പെടുന്നുണ്ട്. ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മറുപടി നല്‍കാന്‍ വിദ്യ തയ്യാറായിരുന്നില്ല. കോടതിയിലേക്കാണ് പോകുന്നതെന്നും കൂടുതലൊന്നും പറയാനില്ലെന്നുമായിരുന്നു മറുപടി.

Latest News