ന്യൂദല്‍ഹി - മണിപ്പൂര്‍ കത്തുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിദേശത്ത് യോഗ ചെയ്തു നടക്കുകയാണെന്ന് മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സംിഗ്. തന്റെ പരാജയം മറച്ചുവെയ്ക്കാന്‍ വേണ്ടിയാണ് പ്രധനാമന്ത്രി യോഗയുടെ പ്രമേഷനുമായി നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് പ്രധാനമന്ത്രി മോദി നേതൃത്വം നല്‍കിയിരുന്നു. യുഎന്‍ ആസ്ഥാനത്തിന് മുന്നിലെ മഹാത്മാ ഗാന്ധി പ്രതിമയില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് യുഎന്‍ ആസ്ഥാനത്ത് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. ഇന്ത്യ മുന്നോട്ട് വെച്ച യോഗ ദിന ആശയം വിജയിപ്പിക്കാന്‍ ഒരിക്കല്‍ കൂടി ലോകം ഒരേ മനസോടെ മുന്നോട്ട് വന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ന്യൂയോര്‍ക് മേയറും യുഎന്‍ ജീവനക്കാരും ക്ഷണിക്കപ്പെട്ട അതിഥികളുമടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് യോഗാ ദിനാചരണത്തിനാണ് യുഎന്‍ ആസ്ഥാനത്തെത്തിയത്.