ആദായ നികുതി വകുപ്പിന്റെ വലയില്‍ പെട്ടത് പേര്‍ളി മാണിയും സുജിത് ഭക്തനും അടക്കമുള്ളവര്‍

കൊച്ചി - ആദായ നികുതി വകുപ്പ് നടത്തുന്ന റെയ്ഡില്‍ ഉള്‍പ്പെട്ടത് പേര്‍ളി മാണിയും സുജിത് ഭക്തനും ഉള്‍പ്പെടെയുള്ള കേരളത്തിലെ പ്രമുഖ യുട്യൂബര്‍മാര്‍. ഏറ്റവും വരുമാനമുള്ള യൂട്യൂബര്‍മാരുടെ വിവരങ്ങള്‍ കൃത്യമായ ശേഖരിച്ചാണ് ആദായ നികുതി വകുപ്പ് ഇവരുടെ വീടുകളില്‍ ഇന്ന് രാവിടെ 8.30 മുതല്‍ റെയ്ഡ് ആരംഭിച്ചത്. ഇവരെല്ലാം ആദായ നികുതി അടയ്ക്കുന്നവരാണെങ്കിലംു വരുമാനത്തിനനുസരിച്ച് നികതി അടയ്ക്കുന്നില്ലെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യാഗസ്ഥര്‍ പറയുന്നത്. പ്രതിമാസം ലക്ഷക്കണക്കിന് രൂപ ഇവര്‍ യൂട്യൂബിലൂടെ സമ്പാദിക്കുന്നുണ്ടെന്നും ആദായ നികതി വകുപ്പ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. 

 

Latest News