സംസ്ഥാനത്ത് പ്രമുഖരായ യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്

തിരുവനന്തപുരം - സംസ്ഥാനത്ത് പ്രമുഖരായ യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. യൂട്യൂബര്‍മാര്‍ കൃത്യമായി നികുതി അടയ്ക്കുന്നില്ലെന്ന സംശത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. കേരളത്തിലെ പ്രമുഖ യൂട്യൂബര്‍മാര്‍ പ്രതിവര്‍ഷം ലക്ഷക്കണക്കിന് രൂപ സമ്പാദിക്കുന്നുണ്ടെന്നും എന്നാല്‍ അതനുസരിച്ച് നികുതി അടക്കുന്നില്ലെന്നുമാണ് ആദായനികുതി വകുപ്പിന്റെ സംശയം. തിരുവനന്തപുരം, കാസര്‍കോട്, തൃശൂര്‍, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് റെയഡ് നടക്കുന്നത്.

 

Latest News