സിനിമാ മാധ്യമം പുരസ്‌ക്കാരം മലയാളം ന്യൂസ് ലേഖകന്‍ എ.വി ഫര്‍ദീസ് ഏറ്റുവാങ്ങി

സിനിമാ മാധ്യമം പുരസ്ക്കാരം മലയാളം ന്യൂസ് കേ കോഴിക്കോട് റിപ്പോർട്ടർ എ.വി. ഫർദീസിന് പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി നല്കുന്നു.

കോഴിക്കോട് - കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമിയുടെയും ഗള്‍ഫ് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ കോഴിക്കോട്ട് സംഘടിപ്പിച്ച ഗള്‍ഫില്‍ ചിത്രീകരിച്ച വില്ക്കാനുണ്ട് സ്വപ്നങ്ങള്‍ ചലച്ചിത്രത്തിന്റെ നാല്പതാം വര്‍ഷ വാര്‍ഷികാഘോഷ പരിപാടിയോടനു ബന്ധിച്ചുള്ള സിനിമാ മാധ്യമം പുരസ്‌ക്കാരങ്ങള്‍ കോഴിക്കോട് നടന്ന ചടങ്ങില്‍ വിതരണം ചെയ്തു.
മലയാളം ന്യൂസ് കോഴിക്കോട് റിപ്പോര്‍ട്ടറും ഫിലിം ക്രിട്ടിക്കുമായ എ.വി. ഫര്‍ദീസിന് പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പുരസ്‌കാര വിതരണം നടത്തി.
വില്ക്കാനുണ്ട് സ്വപ്നങ്ങളുടെ സഹ സംവിധായകന്‍ പുരുഷന്‍ കടലുണ്ടി, ഗാനരചയിതാവ് പി.പി. ശീധരനുണ്ണി, ചലച്ചിത്ര മാധ്യമ പ്രവര്‍ത്തകരായ സി.ശിവപ്രസാദ് (മലയാള മനോരമ) പി.പ്രജിത്ത് (മാതൃഭൂമി), ഡോ. വി.എം. വിജയന്‍ കുരിക്കള്‍, ഗോപിനാഥ് ചേന്നര എന്നിവര്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ മേയര്‍ ബീന ഫിലിപ്പും കൈതപ്രവും വിതരണം ചെയ്തു.
എല്ലാ നല്ല കാര്യങ്ങള്‍ക്കും പലപ്പോഴും തുടക്കം കുറിക്കുന്നത് കോഴിക്കോട്ട് നിന്നാകുന്നതു കൊണ്ടാണ് കോഴിക്കോട് നന്മയുടെ നഗരമായി മാറുന്നതെന്ന്  കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീനാ ഫിലിപ്പ് പറഞ്ഞു. വാര്‍ഷികാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മേയര്‍ .
നാല്‍്പത് വര്‍ഷം മുന്‍പത്തെ ഒരു സിനിമയെ പോലും ഇപ്പോള്‍ ഓര്‍ത്തെടുക്കാന്‍ കോഴിക്കോടിന്റെ സൗഹൃദ ലോകം കാണിക്കുന്ന താല്‍പര്യത്തെ മേയര്‍ അഭിനന്ദിച്ചു. ചടങ്ങില്‍ ഡോ. വര്‍ഗീസ് മാത്യൂ അധ്യക്ഷത വഹിച്ചു. പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി മുഖ്യാതിഥി ആയി. 
ഗള്‍ഫ് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ആരംഭിക്കുന്ന ചലച്ചിത്ര പഠന കേന്ദ്രം ആറ്റക്കോയ പള്ളിക്കണ്ടി ഉദ്ഘാടനം ചെയ്തു.
കെ.ടി. വാസുദേവന്‍ പുരസ്‌ക്കാര ജേതാക്കളെ പൊന്നാടയണിയിച്ചു. എം.വി. കുഞ്ഞാമു ഉപഹാര സമര്‍പ്പണം നടത്തി. നവീന സുഭാഷ്, ദീനല്‍ ആനന്ദ് , എം.ഷംസുദ്ധീന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
സംഘാടക സമിതി സെക്രട്ടറി മുരളി ബേപ്പൂര്‍ സ്വാഗതവും കണ്‍വീനര്‍ എസ്. എം. രാജേഷ് നന്ദിയും പറഞ്ഞു. ചടങ്ങിന് ശേഷം മുഹമ്മദ് ബഷീറും ജാഫര്‍ കോഴിക്കോട്ടും സംഘടിപ്പിച്ച കരോക്കെ ഗാനമേളയും വില്ക്കാനുണ്ട് സ്വപ്നങ്ങള്‍ സിനിമയുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു.

 

 

Latest News