വയനാട്ടിലെ റിസോര്‍ട്ടില്‍ ശീട്ടുകളി:  4.32 ലക്ഷം രൂപ പിടിച്ചെടുത്തു

കല്‍പറ്റ-വയനാട്  കാര്യമ്പാടി കൊറ്റിമുണ്ടയിലെ റിസോര്‍ട്ടില്‍ മീനങ്ങാടി പോലീസ് നടത്തിയ റെയ്ഡില്‍ പണംവെച്ച് ശീട്ടുകളിക്കുകയായിരുന്ന 14 പേര്‍ പിടിയിലായി.  ഇവരില്‍നിന്നു 4.32 ലക്ഷം രൂപ കണ്ടെടുത്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ സി.കെ.ശ്രീധരനും സംഘവുമാണ് റിസോര്‍ട്ടില്‍ പരിശോധന നടത്തിയത്. പനമരം ഞാറുക്കാട്ടില്‍ സന്തോഷ്(40), ചൂതുപാറ വട്ടിണിയില്‍ സിനീഷ്(40), തൊവരിമല തുളുനാടന്‍ ഷറഫുദ്ദീന്‍(41), കുപ്പാടി പുഞ്ചയില്‍ സുനില്‍(32), അമ്പലവയല്‍ വടക്കുംപുറത്ത് ഏലിയാസ്(52), പേരാമ്പ്ര കുമ്മനോട്ടുകണ്ടി ഇബ്രായി(63), പടിഞ്ഞാറത്തറ കുഴിക്കണ്ടത്തില്‍ ഷിബു(40), ഇരുളം മേത്തുരുത്തില്‍ അജീഷ്(36), കുഞ്ഞോം പുന്നോത്ത് ഷംസീര്‍ (38),അമ്പലവയല്‍ വികാസ് കോളനി രമേശന്‍ (43),മില്ലുമുക്ക് നെല്ലോളി സലീം(47),മൂലങ്കാവ് തോട്ടുചാലില്‍ അരുണ്‍ ടി.തോമസ് (33), നടക്കല്‍ നടുവില്‍ വിജേഷ് (38), റിസോര്‍ട്ട് ഉടമ കാര്യമ്പാടി വലിയപുരക്കല്‍ പ്രജീഷ് (37) എന്നിവരാണ് പിടിയിലായത്.

Latest News