Sorry, you need to enable JavaScript to visit this website.

ദൽഹി മെട്രോയിൽ യുവതിയെ പരസ്യമായി ചുംബിക്കുന്ന ഫോട്ടോ വൈറലായി

ന്യൂദൽഹി-​ദൽഹി മെട്രോയിൽ ദമ്പതികൾ ചുംബിക്കുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിച്ച ദൽഹി മെട്രോ അധികൃതർ ഈ യാത്രക്കാരെ കണ്ടെത്താനായില്ലെന്നും പ്രതികരിച്ചു. ഹുദ സിറ്റി സെന്ററിൽ പരിശോധിച്ചെന്നും ഈ യാത്രക്കാരെ കണ്ടെത്താനായില്ലെന്നുമാണ് ദൽഹി മെട്രോ റെയിൽ കോർപറേഷൻ ട്വീറ്റ് ചെയ്തത്.
ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഫോട്ടോ ആണ് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടത്. ലജ്ജയില്ലാതെ മറ്റുള്ളവരെ ചിത്രീകരിച്ചയാളെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്ന് വീഡിയോക്ക് പിന്നാലെ പ്രതികരിച്ച ഒരാൾ അഭിപ്രായപ്പെട്ടു. ദൽഹി മെട്രോ നൽകിയ മറുപടിയിൽ ക്ഷുഭിതരായും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. വിവാദ ദൃശ്യത്തിൽ ഉൾപ്പെട്ട യാത്രക്കാർ അവിടെ തന്നെ കാത്തിരിക്കുമോ എന്നാണ് ചോദ്യം. കോച്ചുകളിൽ സ്ഥാപിച്ച ആയിരക്കണക്കിനു ക്യാമറകൾ കൊണ്ട് എന്തു പ്രയോജനമെന്നും കമന്റ് ചെയ്യുന്നവർ ചോദിക്കുന്നു.

Latest News